Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 12:07 AM GMT Updated On
date_range 3 Jan 2022 12:07 AM GMTകെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ കൺവെൻഷൻ
text_fieldsധർമടം: ധർമടത്ത് ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഭരണാധികാരിക്കും മുന്നോട്ടുപോവാനാവില്ലെന്നതിന്‍റെ സൂചനയാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉയർന്നുവരുന്ന പ്രതിഷേധമെന്നും ജനങ്ങളുടെ രാഷ്ട്രീയമാണ് കെ- റെയിൽ വിരുദ്ധ സമരം ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ പി.ടി. സനൽകുമാർ അധ്യക്ഷത വഹിച്ചു. കെ- റെയിൽ ഐക്യദാർഢ്യ സമിതി ജില്ല കൺവീനർ ഡോ.ഡി. സുരേന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വേലാണ്ടി, എം.കെ. മജീദ്, സമരസമിതി കൺവീനർ എം.കെ. ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ, അജയൻ മീനോത്ത്, എം. ഫിറോസ്, അഡ്വ.ഇ. സനൂപ് എന്നിവർ സംസാരിച്ചു.
Next Story