Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 12:06 AM GMT Updated On
date_range 3 Jan 2022 12:06 AM GMTമട്ടന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളികള്‍ സമരത്തിലേക്ക്
text_fieldsമട്ടന്നൂര്‍: 2021 ഏപ്രില്‍ മുതല്‍ വര്‍ധിപ്പിക്കേണ്ട കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ക്ഷേമനിധി ബോര്‍ഡും വ്യാപാരികളും നടത്തിയ ചര്‍ച്ചയില്‍ 14.5 ശതമാനം കൂലി വർധന അംഗീകരിക്കുകയും 2022 ജനുവരി ഒന്നാം തീയതി മുതല്‍ നടപ്പാക്കാമെന്ന് വ്യാപാരികള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരിയായിട്ടും കൂലി വർധന നടപ്പാക്കിയില്ലെന്നും ഈ സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നതെന്നും ചുമട്ടുതൊഴിലാളി സംയുക്ത സംഘടനകള്‍ അറിയിച്ചു. എന്നാല്‍ വ്യാപാരികളുടെ ചില നിർദേശങ്ങളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും സമരത്തില്‍നിന്ന് പിന്മാറാന്‍ തൊഴിലാളികള്‍ തയാറാകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് കെ. ശ്രീധരന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30 ന് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ അറിയിച്ചു.
Next Story