Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാമ്പസ് അസംബ്ലി...

കാമ്പസ് അസംബ്ലി സമാപിച്ചു

text_fields
bookmark_border
കാമ്പസ് അസംബ്ലി സമാപിച്ചു
cancel
ഇരിട്ടി: ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം ഉപയോഗിക്കേണ്ടതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് കണ്ണൂർ ജില്ല കമ്മിറ്റി ഉളിയിൽ മജ്‌ലിസിൽ സംഘടിപ്പിച്ച കാമ്പസ്‌ അസംബ്ലി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന് ഇസ്​ലാം വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർഥികളുടെ വിജയത്തിൽ വിമർശനാത്മക അന്വേഷണത്തിനുള്ള ഇടം തിരിച്ചറിയുകയും ഉപയോഗിക്കുകയും വേണം. വൈവിധ്യമാർന്ന സെഷൻസ് ഉൾക്കൊള്ളുന്ന കാമ്പസ് അസംബ്ലി വിദ്യാർഥികൾക്ക് വലിയ രീതിയിൽ പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. മുഹമ്മദ്‌ അനസ് അമാനി അധ്യക്ഷത വഹിച്ചു. രണ്ടു ദിവസമായി നടന്ന അസംബ്ലിയിൽ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, അബ്ദുൽഖാദർ കരുവഞ്ചാൽ, ഡോ. നൂറുദ്ദീൻ റാസി, എം. അബ്ദുൽ മജീദ് അറിയല്ലൂർ, മുഹമ്മദ്‌ മദനി (മാനേജിങ് ഡയറക്ടർ എ.ബി.സി ഗ്രൂപ്), സി.കെ. റാഷിദ്‌ ബുഖാരി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ബായാർ തങ്ങൾ, സണ്ണി ജോസഫ് എം.എൽ.എ, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുലത്തീഫ് സഅദി പഴശ്ശി, സിദ്ദീഖ് അലി, സ്വാബിർ സഖാഫി, സാജിദ് ആറളം, ടി.വി. ഷംസീർ, കടാങ്കോട്, ബഷീർ പെരിങ്ങത്തൂർ, റഷീദ് മാസ്റ്റർ നരിക്കോട് എന്നിവർ സംസാരിച്ചു. സമാപന സംഗമം എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജാഫർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story