Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 11:59 PM GMT Updated On
date_range 26 Dec 2021 11:59 PM GMTധനുത്തിറ മണ്ഡല മഹോത്സവത്തിന് തുടക്കം
text_fieldsഇരിട്ടി: മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം ധനുത്തിറ മണ്ഡല മഹോത്സവത്തിന് തുടക്കമായി. ഇതോടെ ഉത്തരമലബാറിൻെറ മലയോര മേഖലയിലെ തെയ്യക്കാലത്തിനാണ് തുടക്കമായത്. ഉച്ചയെരിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്ത ദേശമെന്ന് പുകള്‍പെറ്റ മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ ധനുത്തിറ മണ്ഡല മഹോത്സവത്തിനാണ് തുടക്കമായത്. മൂന്ന് ദിവസങ്ങളിലാണ് മഹോത്സവം. രാവിലെ പൊന്നന്‍ പാട്ടാളി കൊടിയേറ്റ് നടത്തി. തുടർന്ന് ശൂലം കുത്തൽ ചടങ്ങും വിവിധ ദേശക്കാരുടെ ഘോഷയാത്രാവരവും നടന്നു. മുണ്ടയാംപറമ്പ്, കുന്നോത്ത്, കമ്പനിനിരത്ത് ദേശക്കാരുടെ കാവടി കുംഭകുട താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രക്കവലയില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലെത്തി. ഘോഷയാത്രയ്ക്ക് മിഴിവേകി നിരവധി വാദ്യസംഘങ്ങളുടെ പഞ്ചാരിമേളം, ചെണ്ടമേളങ്ങള്‍, വര്‍ണശബളമായ കാവടികള്‍, താലപ്പൊലികള്‍, തിരുവനന്തപുരം സൗപർണിക ക്ഷേത്രകലാസമിതിയുടെ കാവടിയാട്ടം തുടങ്ങി കലാരൂപങ്ങള്‍ അണിനിരന്നു.
Next Story