Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൗലാന താഹിർ മദനി നാളെ...

മൗലാന താഹിർ മദനി നാളെ കണ്ണൂരിൽ

text_fields
bookmark_border
കണ്ണൂർ: പ്രമുഖ ഇസ്​ലാമിക പണ്ഡിതനും ഉത്തർപ്രദേശിലെ ജംഇയ്യതുൽ ഫലാഹ് ഇസ്​ലാമിക സർവകലാശാല റെക്ട​റുമായ മൗലാന താഹിർ മദനി കണ്ണൂരിലെത്തുന്നു. ഞായറാഴ്​ച വൈകീട്ട് കണ്ണൂർ സ്​റ്റേഡിയം കോർണറിൽ സോളിഡാരിറ്റി യൂത്ത് മൂവ്​മൻെറ് സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. പൗരത്വ നിയമത്തിനെതിരായ സമരകാലത്ത് ഉത്തർ പ്രദേശിലെ സമരസംഘാടനത്തിൽ നേതൃപരമായ പങ്കുവഹിച്ചതി‍ൻെറ പേരിൽ അദ്ദേഹത്തെ രാജ്യദ്രോഹമുൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തി ജയിലിൽ അടച്ചിരുന്നു. രാഷ്​ട്രീയ ഉലമ കൗൺസിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയാണ് താഹിർ മദനി. രൂപവത്​കരണത്തിനുശേഷം രണ്ടാം സംസ്ഥാന സമ്മേളനമാണ് സോളിഡാരിറ്റി കണ്ണൂരിൽ പ്രഖ്യാപിക്കാനിരിക്കുന്നത്. പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്, അസി. അമീർ പി. മുജീബുറഹ്മാൻ, സോളിഡാരിറ്റി സംസ്‌ഥാന പ്രസിഡൻറ് നഹാസ് മാള, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംസ്‌ഥാന അധ്യക്ഷ റഹ്‌മാബി, എസ്.ഐ.ഒ സംസ്‌ഥാന പ്രസിഡൻറ് അംജദ് അലി എന്നിവരും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story