Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് ജില്ല സംഗമവും...

കോൺഗ്രസ് ജില്ല സംഗമവും ജന്മദിനാഘോഷവും

text_fields
bookmark_border
കേളകം: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികളുടെ ജില്ല സംഗമവും പാർട്ടിയുടെ 137ാം ജന്മദിനാഘോഷവും 27ന് കേളകത്ത് നടക്കുമെന്ന് ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ സുരേഷ് ചാലാറത്ത്, കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ സന്തോഷ് ജോസഫ് മണ്ണാർകുളം, ഡി.സി.സി മെംബർമാരായ വർഗീസ് ജോസഫ് നടപ്പുറം, പാൽ ഗോപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈകീട്ട്​ മൂന്നിന്​ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ഞളാംപുറത്തുനിന്ന് ആരംഭിക്കുന്ന റാലിയും തുടർന്ന് കേളകം ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗവും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ എം.പി ഉദ്‌ഘാടനം ചെയ്യും. റാലിയിലും പൊതുയോഗത്തിലും സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും.
Show Full Article
TAGS:
Next Story