Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2021 11:58 PM GMT Updated On
date_range 24 Dec 2021 11:58 PM GMTഉപഭോക്തൃ സെമിനാര്‍
text_fieldsകണ്ണൂർ: ദേശീയ ഉപഭോക്തൃ ദിനാചരണത്തിൻെറ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ കൂടുതലായി ചൂഷണം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അതിനെ നേരിടാനുള്ള നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്‍റ് രവിസുഷ ഉപഭോക്താക്കളും നിയമ പരിരക്ഷയും എന്ന വിഷയത്തിലും ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.എം. രാജീവ് പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തിലും ക്ലാസെടുത്തു. ദേശീയ ഉപഭോക്തൃ വാരാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ജില്ലതല മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. പ്ലസ് ടു തലം വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന വിഷയത്തില്‍ ചിത്രരചന മത്സരവും കോളജ് കുട്ടികള്‍ക്കായി ഹരിത ഉപഭോഗം -പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവുമാണ് സംഘടിപ്പിച്ചത്.
Next Story