Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:03 AM GMT Updated On
date_range 22 Dec 2021 12:03 AM GMTകണ്ണൂരിൽ മൊത്തക്കച്ചവട സ്ഥാപനം കത്തിനശിച്ചു
text_fieldsകണ്ണൂര്‍: പഴയ ബസ് സ്റ്റാൻഡിൽ മൊബൈല്‍ ആക്‌സസറീസ് മൊത്തക്കച്ചവട സ്ഥാപനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് കിങ്സ് മൊബൈല്‍ സിറ്റി എന്ന കടക്ക് തീപിടിച്ചത്. രണ്ട് മുറികളും പൂർണമായി കത്തി. അരക്കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് എത്തി ഒരു മണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. പുക ഉയരുന്നതുകണ്ട കെട്ടിടത്തിൻെറ കാവൽക്കാരനും സമീപത്തെ ഡ്രൈവർമാരുമാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. കടയുടെ അകത്തുനിന്നാണ് തീ പടര്‍ന്നത്. മൊബൈല്‍ ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങി രണ്ടു കടമുറിയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു. കോഴിക്കോട് സ്വദേശി ഫാരിസിേൻറതാണ് സ്ഥാപനം.
Next Story