Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:03 AM GMT Updated On
date_range 22 Dec 2021 12:03 AM GMTമീൻകുന്ന് സർക്കാർ വിദ്യാലയത്തെ മികവിെൻറ കേന്ദ്രമാക്കും
text_fieldsമീൻകുന്ന് സർക്കാർ വിദ്യാലയത്തെ മികവിൻെറ കേന്ദ്രമാക്കും അഴീക്കോട്: മീൻകുന്ന് സർക്കാർ വിദ്യാലയത്തെ മികവിൻെറ കേന്ദ്രമാക്കാൻ നടപടി തുടങ്ങി. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാലയ വികസന സമിതി യോഗത്തിൻെറതാണ് തീരുമാനം. അക്കാദമിക മുന്നേറ്റത്തിനും ഭൗതികവും രക്ഷാകർതൃ ശാക്തീകരണത്തിനും ഉതകുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതി ഇഷാം മാസ്റ്റർ അവതരിപ്പിച്ചു. കിഫ്ബിയുടെ ഒരു കോടി രൂപയുടെ കെട്ടിടവും സ്കൂൾ ഗ്രൗണ്ടിൻെറ ആധുനിക രീതിയിലുള്ള നവീകരണവും പുരോഗമിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. ഷൈനി സ്വാഗതവും ഹെഡ്മിസ്ട്രസ് എം.എസ്. സരസ്വതി നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് മെംബർ അഡ്വ.ടി. സരള, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രസീത, പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ് എന്നിവർ സംസാരിച്ചു.
Next Story