Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:03 AM GMT Updated On
date_range 22 Dec 2021 12:03 AM GMTകാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ചസംഭവം: നിയമപരമായി മുന്നോട്ടുപോകുമെന്ന് കുടുംബം
text_fieldsbookmark_border
മട്ടന്നൂര്‍: രണ്ടുമാസത്തിൽതാഴെ പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് കുഞ്ഞിൻെറ കുടുംബം അറിയിച്ചു. മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍നിന്നാണ് നവംബര്‍ വരെ കാലാവധിയുള്ള പോളിയോമരുന്ന് കഴിഞ്ഞ ശനിയാഴ്ച കുത്തിവെച്ചതായി പരാതിയുയർന്നത്. കാര എൽ.പി സ്കൂളിനുസമീപം ദ്വാരകയിൽ ഡോ. അതുല്യ ചന്ദ്രാജിയുടെ കുഞ്ഞിനാണ് മരുന്ന് നല്‍കിയത്. പരാതിയെത്തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രി ഫാർമസിയിൽനിന്ന് കാലാവധി കഴിഞ്ഞ ഒട്ടേറെ മരുന്നുകൾ കണ്ടെത്തിയതായും അതുല്യ ചന്ദ്രാജിയുടെ സഹോദരൻ വിഷ്ണു ചന്ദ്രാജി, പിതാവ് ചന്ദ്രാജി മട്ടന്നൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story