Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:02 AM GMT Updated On
date_range 22 Dec 2021 12:02 AM GMTഅഴീക്കോട്ട് ചാൽ ബീച്ച് മഹോത്സവം നാളെ മുതൽ
text_fieldsകണ്ണൂർ: അഴീക്കോട്ട് ചാൽ ബീച്ച് മഹോത്സവം വ്യാഴാഴ്ച മുതൽ ജനുവരി മൂന്നു വരെ നടക്കും. വ്യാഴാഴ്ച വൈകീട്ട് ആറിന് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഴിക്കോട് ചാൽ ബീച്ച് ജനകീയ കമ്മിറ്റിയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. അമ്യൂസ്മൻെറ് പാർക്കുകളും ഫുഡ് കോർണറുകളും ഫ്ലവർഷോയും മഹോത്സവത്തിൻെറ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ദിവസവും വ്യത്യസ്തമായ സ്റ്റേജ് പരിപാടികളും നടക്കും. ഉദ്ഘാടന ദിനത്തിൽ പിന്നണി ഗായിക പ്രിയ ബൈജു നയിക്കുന്ന ഗാനമേള, 24ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന 'ഇശൽ നിലാവ്,' 25ന് മഹേഷ് മോഹൻ, ഗിന്നസ് റെക്കോഡ് ജേതാവ് രതീഷ് കാലിക്കറ്റ് എന്നിവർ പങ്കെടുക്കുന്ന മെഗാഷോയും നടക്കും. 26 ന് ഗ്രാമിക നാടൻ കലാസംഘം മയ്യിൽ അവതരിപ്പിക്കുന്ന നാട്ടുകേളി, 27ന് ഉപകാരം ടീം ഫാമിലി ഒരുക്കുന്ന 'ഇശൽ മർഹബ', 28 ന് കൊല്ലം കോർപിയോ ഡാൻസ് കമ്പനി സംഘടിപ്പിക്കുന്ന അക്രോബാറ്റിക് ഫയർ ഡാൻസ്, 29 ന് കണ്ണൂർ സീനത്ത് ഒരുക്കുന്ന മൈലാഞ്ചി രാവ്, 30 ന് നാടൻപാട്ടുകാരനും പിന്നണി ഗായകനുമായ സുരേഷ് പള്ളിപ്പാറ നയിക്കുന്ന തക തക താത്തിനം തക നാടൻപാട്ടും ഉണ്ടായിരിക്കും. 31 ന് പുതുവത്സര രാത്രിയെ വരവേൽക്കാൻ കോയമ്പത്തൂർ കോർപിയോ ഡാൻസ് കമ്പനിയുടെ നേതൃത്വത്തിൽ അൾട്രാ സൗണ്ട് ആൻഡ് മാജിക്കൽ ലൈറ്റ് ഡാൻസ് നൈറ്റും ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഐഡിയ സ്റ്റാർ സിംഗർ അരുൺകുമാർ കല്ലിങ്കൽ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും, പ്രണവം കലാമന്ദിറിൻെറ നൃത്ത നൃത്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നിന് സിനിമാതാരം രഞ്ജു ചാലക്കുടി ഒരുക്കുന്ന ഹൃദയപൂർവം മണി മുഴക്കം പരിപാടിയോടെ ബീച്ച് മഹോത്സവത്തിന് കൊടിയിറങ്ങും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ആർ. സനീഷ് കുമാർ, ചെയർമാൻ ഇ. ശിവദാസൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷിസിൽ തേനായി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ്, കെ.പി. രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.
Next Story