Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടി പുഴ...

അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കാൻ പദ്ധതി

text_fields
bookmark_border
കണ്ണൂർ: നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തി‍ൻെറ ഭാഗമായി പ്രസിഡൻറ്​​ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ വിശദ പദ്ധതി ​തയാറാക്കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും ഇതുവരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു. പൊതുമരാമത്ത്, വികസനം, ക്ഷേമം, ധനകാര്യം, വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരംസമിതി യോഗങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിച്ചു. നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഭരണസമിതി ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. വൈസ് പ്രസിഡൻറ്​​ അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ. ടി. സരള, വി.കെ. സുരേഷ് ബാബു, അഡ്വ. കെ.കെ. രത്നകുമാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story