Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:01 AM GMT Updated On
date_range 22 Dec 2021 12:01 AM GMTപാലത്തിലെ ഉപരിതലത്തിലും കേടുപാടുകൾ; കമ്പികള്‍ ദ്രവിച്ചനിലയില്‍
text_fieldsപാപ്പിനിശ്ശേരി: മേൽപാലത്തിലെ പരിശോധനയിൽ ഉപരിതലത്തിലും കേടുപാടുകൾ കണ്ടെത്തി. കമ്പികളെല്ലാം ദ്രവിച്ചനിലയിലാണ്. മേൽപാലത്തിലെ ടാർ ചെയ്തഭാഗം മാത്രം നീക്കി പരിശോധിക്കുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, മേല്‍പലത്തിലെ ഉപരിതലംകൂടി പരിശോധിച്ചപ്പോള്‍ അപാകതകള്‍ കണ്ടെത്തുകയായിരുന്നു. പാലത്തിൻെറ ഉപരിതലത്തിലെ സ്ലാബിലാണ് കേടുപാടുകൾ കണ്ടെത്തിയത്. പാലത്തില്‍ കുഴികള്‍ കണ്ടെത്തിയ ഉപരിതലങ്ങള്‍ ചുരണ്ടിനീക്കി പരിശോധിച്ചുതുടങ്ങി. കോൺക്രീറ്റിനുള്ളിലെ മിക്ക കമ്പികളും തുരുമ്പിച്ച നിലയിലാണ്. തുരുമ്പുകൾ നീക്കി കോൺക്രീറ്റ് ചെയ്ത് ഉപരിതലം ബലപ്പെടുത്തണം. അത്തരം പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഉപരിതലത്തിലെ കമ്പികൾ പുറത്ത് കാണപ്പെടുന്നുണ്ടെങ്കിലും അത് പാലത്തിന് ബലക്ഷയം ഉണ്ടാക്കില്ലെന്ന് കെ.എസ്.ടി.പി എൻജിനീയർ പറഞ്ഞു. ഉപരിതലത്തിലെ മേൽപാളികളിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ സ്ഥാപിക്കുന്ന കമ്പികളാണ് തുരുമ്പിച്ചത്. ഇത് കെമിക്കൽ ഉപയോഗിച്ച് വൃത്തിയാക്കി അടച്ച് ഉറപ്പിക്കും. അതിനുമീതെ വെള്ളമിറങ്ങാതിരിക്കാൻ വാട്ടർപ്രൂഫിങ് ഷീറ്റ് വിരിക്കും. അതിനുശേഷം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. ഉപരിതലത്തിൽ മെക്കാടം ടാറിങ് പ്രവൃത്തികൂടി നടന്നാൽ പാലം മെച്ചപ്പെടുമെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടത്താത്തതില്‍ പാപ്പിനിശ്ശേരി നിവാസികളുടെ ഭാഗത്തുനിന്ന് പരാതി ഉയരുന്നുണ്ട്.
Next Story