Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:01 AM GMT Updated On
date_range 22 Dec 2021 12:01 AM GMTകുടിയിറക്കിെൻറ ആശങ്ക പകർന്ന് 'ദുരിതയാത്ര'
text_fieldsകണ്ണൂർ: സമരവഴിയിൽ പുതിയ കാഴ്ചപകർന്നായിരുന്നു അവരുടെ വരവ്. ആടും പശുക്കളും കിടക്കയും പായയും പാത്രങ്ങളും ഒക്കെയായുള്ള വരവ് കിടപ്പാടവും കുടിലും വിട്ടൊഴിയേണ്ടിവരുന്ന ഒരു ജനസമൂഹത്തിൻെറ പരിച്ഛേദമായി. കൃത്രിമ ജലപാതക്കെതിരെ കുടിയൊഴിപ്പിക്കപ്പെടുന്നവർ കലക്ടറേറ്റിലേക്ക് നടത്തിയ 'ദുരിത യാത്രയാണ്' ദുരിത കാഴ്ചയായത്. സമരവേദിക്ക് സമീപത്തായി സമരക്കാർ ആടിനെ കെട്ടി. ജനിച്ച മണ്ണിൽനിന്ന് ജനങ്ങളെ പിഴുതെറിയുന്ന കൃത്രിമ ജലപാത നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായാണ് സമരക്കാർ കണ്ണൂരിൽ എത്തിയത്. ജലപാത നാടിനെ രണ്ടായി വിഭജിക്കുമെന്ന ഭയവും സമരക്കാർ പങ്കുവെക്കുന്നുണ്ട്. ജലപാത കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദുരിതയാത്രയിൽ അണിനിരന്നത്. കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ. മനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, മേയർ അഡ്വ. ടി.ഒ. മോഹനൻ, അഡ്വ. വിനോദ് പയ്യട, ഡോ. ഡി. സുരേന്ദ്രനാഥ്, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ.വി. അജീർ (സി.എം.പി), സാദിഖ് ഉളിയിൽ (വെൽഫെയർ പാർട്ടി), എം.കെ. ജയരാജൻ (എസ്.യു.സി.ഐ), രാജൻ കോരേമ്പത്ത് (ജലപാത വിരുദ്ധ സമിതി), നാവത്ത് ചന്ദ്രൻ, കെ.വി. അജി (ബി.ഡി.ജെ.എസ്), പി.ആർ. രാജൻ (ബി.ജെ.പി), ബഷീർ കണ്ണാടിപ്പറമ്പ് (എസ്.ഡി.പി.ഐ), കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Next Story