Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 12:00 AM GMT Updated On
date_range 22 Dec 2021 12:00 AM GMTഹെൽപ് ഡസ്ക് തുറന്നു
text_fieldsപയ്യന്നൂർ: നഗരസഭ ഭരണസമിതി ഒരു വർഷം തികയുന്ന ഘട്ടത്തിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമാക്കുന്നതിൻെറയും ഭാഗമായി ഹെൽപ് െഡസ്ക് ആരംഭിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്കിലൂടെ ലഭിക്കുന്ന സേവനങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതാണെന്ന് അധ്യക്ഷതവഹിച്ച ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി.പി. സെമീറ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് ഹരിപ്രസാദ്, ആൻറണി, എൻജിനീയർ ഉണ്ണിക്കൃഷ്ണൻ, റവന്യൂ ഇൻസ്പെക്ടർ ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സുബൈർ എന്നിവർ സംസാരിച്ചു. വിവിധ സാമൂഹിക സുരക്ഷ പെൻഷനുകൾ, സെക്ഷനുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ, വിവിധ ആവശ്യങ്ങളുടെ സർട്ടിഫിക്കറ്റുകൾ, അപക്ഷ തുടങ്ങി പൊതുജനങ്ങൾക്ക് നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതിന് ഹെൽപ് െഡസ്കിലൂടെ സാധിക്കും.
Next Story