Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:10 AM GMT Updated On
date_range 21 Dec 2021 12:10 AM GMTവിദ്വേഷ മുദ്രാവാക്യം: രണ്ട് ബി.ജെ.പി പ്രവർത്തകർകൂടി അറസ്റ്റിൽ
text_fieldsതലശ്ശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ നടന്ന യുവമോർച്ച റാലിയിൽ മത വിദ്വേഷമുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർകൂടി അറസ്റ്റിൽ. മാലൂർ തോലമ്പ്ര ചന്ത്രോത്ത് ഹൗസിൽ പി. സജിൻ (46), തോലമ്പ്ര രമ്യ നിവാസിൽ രാഹുൽ (32) എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിൻ (28), ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത് (26), കണ്ണവം കരീച്ചാൽ ഹൗസിൽ വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26), തോലമ്പ്രയിലെ ചെമ്മരൻ കൃഷ്ണസദസ്സിൽ സി. രജീഷ് (30) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിൻെറ വാർഷിക ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ല റാലിയിൽ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് 25 പേർക്കെതിരെയാണ് കേസ്. ഈ സംഭവത്തിനുശേഷം നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തിയ കേസിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായിരുന്നു.
Next Story