Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:04 AM GMT Updated On
date_range 21 Dec 2021 12:04 AM GMTഅഴീക്കോട് മണ്ഡലത്തിലെ ലൈബ്രറികൾ സ്മാർട്ടാവും
text_fieldsചിറക്കൽ: അഴീക്കോട് മണ്ഡലത്തിലെ എല്ലാ ലൈബ്രറികളും ആധുനികവത്കരിക്കാനൊരുങ്ങുന്നു. ഇതിൻെറ ഭാഗമായി എല്ലാ ലൈബ്രറികളുടെയും ഭാരവാഹികളുടെ യോഗം കെ.വി. സുമേഷ് എം.എൽ.എ വിളിച്ചുചേർത്തു. ലൈബ്രറി ആധുനികവത്കരിക്കുന്നതിൻെറ ഭാഗമായി ഓരോ ലൈബ്രറിയുടെയും അവസ്ഥ ചർച്ച ചെയ്ത് അഭിപ്രായങ്ങൾ ശേഖരിച്ചു. മിക്ക ലൈബ്രറികൾക്കും കമ്പ്യൂട്ടർ, പ്രോജക്ടർ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളില്ലെന്നും അടിയന്തരമായി ഇത് നൽകണമെന്നും അഭിപ്രായമുണ്ടായി. ഇനി വരുന്ന അഞ്ചു വർഷക്കാലം മണ്ഡലത്തിലെ ലൈബ്രറികളെ മെച്ചപ്പെടുത്തിയെടുക്കാനാവശ്യമായ പദ്ധതി ആവിഷ്കരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ലൈബ്രറികളെ അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി ചർച്ചയിൽ ഉയർന്നുവന്ന നിരവധി നിർദേശങ്ങൾ നടപ്പാക്കുന്നതിനായി വിശദമായ ദീർഘകാല പദ്ധതികൾ തയാറാക്കാൻ എം.എൽ.എയും താലൂക്ക് ലൈബ്രറി സെക്രട്ടറിയും ഉൾപ്പെട്ട സമിതി രൂപവത്കരിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സംബന്ധിച്ചും ജനസേവന കേന്ദ്രമായി ലൈബ്രറിയെ മാറ്റുന്നതിനെ സംബന്ധിച്ചും ജില്ല ഇൻഫർമേഷൻ ഓഫിസർ പത്മനാഭൻ സംസാരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലൻ സ്വാഗതം പറഞ്ഞു. ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രുതി, വൈസ് പ്രസിഡൻറ് അനിൽകുമാർ, നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് രമേശൻ എന്നിവർ പങ്കെടുത്തു.
Next Story