Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:04 AM GMT Updated On
date_range 21 Dec 2021 12:04 AM GMTഡോ. സുനിൽ ഭട്ടിനെ ആദരിച്ചു
text_fieldsകണ്ണൂർ: പ്രമുഖ രക്തരോഗ വിദഗ്ധനും ബംഗളൂരു നാരായണ ഹെൽത്ത് സിറ്റി പീഡിയാട്രിക് ഹെമറ്റോളജി ഡയറക്ടറുമായ ഡോ. സുനിൽ ഭട്ടിനെ കേരള ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി മെമേൻറാ നൽകി ആദരിച്ചു. രണ്ട് ദിവസമായി കേരളത്തിലെ വ്യത്യസ്ത ജില്ലകളിലുള്ള തലാസീമിയ രോഗികൾക്ക് കണ്ണൂർ ജിം കെയർ ആശുപത്രിയിൽ അദ്ദേഹം നൽകിവന്ന സൗജന്യ ചികിത്സയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു ആദരിക്കൽ. ഹെമറ്റോളജി രംഗത്തെയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലെയും അദ്ദേഹത്തിൻെറ സംഭാവനകൾ മുൻനിർത്തിയാണ് ആദരിക്കൽ ചടങ്ങ് ഏർപ്പെടുത്തിയത്. കൗൺസിൽ കണ്ണൂർ ജില്ല സെക്രട്ടറി ഒ.എം. സൻഫീർ, ബിനു പടപ്പ, ടി. അബ്ദുൽ കരീം, ഖമർ ഷരീഫ്, നൗഷാദ് തളിപ്പറമ്പ്, ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.
Next Story