Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:04 AM GMT Updated On
date_range 21 Dec 2021 12:04 AM GMTസ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന് തീവ്ര പരിപാടികളുമായി പാനൂർ നഗരസഭ
text_fieldsകണ്ണൂർ: . കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്നാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 23, 24, 28 തീയതികളിലും ജനുവരി നാല്, ആറ്, 11 തീയതികളിലുമായി സൗജന്യ ഗർഭാശയ കാൻസർ പരിശോധന, സ്തനാർബുദ സാധ്യത ലക്ഷണങ്ങൾക്കായുള്ള പരിശോധന, കാൻസർ ബോധവത്കരണ ക്ലാസ് എന്നിവ നടത്തും. പെരിങ്ങളം പി.എച്ച്.സിയുടെ കീഴിൽ 23ന് ഖുർആൻ കോളജ്, പെരിങ്ങത്തൂരിൽ 28ന് വലിയാണ്ടിപീടിക മദ്റസയിലും ക്യാമ്പ് നടത്തും. മേക്കുന്ന് പി.എച്ച്.സിയുടെ കീഴിൽ 24നും കരിയാട് കാരുണ്യ സൻെററിൽ ജനുവരി നാലിനും ക്യാമ്പ് നടത്തും. പാനൂർ സി.എച്ച്.സിയുടെ കീഴിൽ ജനുവരി ആറിന് പാനൂർ വ്യാപാരഭവനിലും 11ന് എലാങ്കോട് ഓർഫനേജിലും ക്യാമ്പ് നടത്തും. 35നും 55നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് സൗജന്യ ഗർഭാശയ കാൻസർ പരിശോധന നടത്തുക. വിവിധ സ്ഥലങ്ങളിലായി രാവിലെ ഒമ്പതുമുതൽ രണ്ടുവരെ നടത്തുന്ന ഓരോ ക്യാമ്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് വീതമാണ് പരിശോധന സൗകര്യം ലഭ്യമാക്കുക. ഇതിന് പുറമെ വായിലെ കാൻസർ സാധ്യത ലക്ഷണമുള്ളവർക്കും പരിശോധന ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർ ഒമ്പത് മണിക്ക് തന്നെ എത്തണമെന്ന് മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാനൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
Next Story