Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:03 AM GMT Updated On
date_range 21 Dec 2021 12:03 AM GMTകരിവെള്ളൂർ സമരവാർഷികം
text_fieldsപയ്യന്നൂർ: കരിവെള്ളൂർ സമരത്തിൻെറ 75ാം വാർഷികദിനത്തിൽ കുണിയനിലെ സമരഭൂമികയിൽ കെ. നാരായണൻ പതാക ഉയർത്തി. പൊതുസമ്മേളനത്തിന് മുന്നോടിയായി ഓണക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുരളി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറിയറ്റ് അംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.വി. ബാബു, കെ. നാരായണൻ, പി. രമേശൻ, പി. ശ്യാമള എന്നിവർ സംസാരിച്ചു. വാർഷിക ദിനാചരണത്തിൻെറ ഭാഗമായി തുടർമാസങ്ങളിൽ കലാസാംസ്‌കാരിക സമ്മേളനം, യുവജന മഹിള സമ്മേളനം, ട്രേഡ് യൂനിയൻ കർഷക, കർഷക തൊഴിലാളി സമ്മേളനം, ചരിത്ര സദസ്സുകൾ, കലാകായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവ നടക്കും.
Next Story