Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:02 AM GMT Updated On
date_range 21 Dec 2021 12:02 AM GMTജയന്തിെൻറ മുരളീരവത്തിലലിഞ്ഞ് പെരിഞ്ചെല്ലൂർ
text_fieldsജയന്തിൻെറ മുരളീരവത്തിലലിഞ്ഞ് പെരിഞ്ചെല്ലൂർ തളിപ്പറമ്പ്: പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച ഏതാനും മണിക്കൂറുകളായിരുന്നു അത്. സപ്തസ്വരങ്ങളുടെ രാഗവിസ്താരങ്ങൾ അനുഭവഭേദ്യമാക്കുന്നതായിരുന്നു പെരിഞ്ചെല്ലൂർ സംഗീതസഭയുടെ 57ാം കച്ചേരിയായി വിദ്വാൻ ജെ.എ. ജയന്ത് പുല്ലാങ്കുഴലിൽ തീർത്ത നാദധാര. ലോകം ആരാധിക്കുന്ന, പുല്ലാങ്കുഴലിൽ പിറന്ന സുന്ദര സ്വരവിന്യാസത്തിൻെറ നേർസാക്ഷികളായി ഒരിക്കൽകൂടി മാറുകയായിരുന്നു പെരിഞ്ചെല്ലൂർ സംഗീതസഭ. നാട്ടരാഗത്തിലുള്ള മഹാഗണപതിം എന്ന കൃതിയോടെയാണ് കച്ചേരി ആരംഭിച്ചത്. കല്യാണി രാഗത്തിൽ ഏതാവുന്നറയും മധ്യമാവതിയിൽ രാഗം, താനം, പല്ലവിയും വിസ്തരിച്ചു. കൂടാതെ കാനഡയിൽ മാമവസദാ ജനനി, രവിചന്ദ്രികയിൽ നിരവധി സുഖദ, കുന്തളവരാളിയിൽ ഭോഗീന്ദ്ര ശായിനം, നളിനകാന്തിയിൽ മനവിനാള കിം, രേവതിയിൽ ഭോ ... ശംഭോ, സിന്ധുഭൈരവിയിൽ വെങ്കടാചലനിലയം എന്നീ കൃതികളും അവതരിപ്പിച്ചു. വയലിൻ വിദ്വാൻ തിരുവനന്തപുരം എൻ. സമ്പത്ത്, മൃദംഗ വിദ്വാൻ പാലക്കാട് കെ.എസ്. മഹേഷ് കുമാർ എന്നിവർ ചേർന്നൊരുക്കിയ പക്കമേളം കച്ചേരിയുടെ മാറ്റുകൂട്ടി. കച്ചേരി അവതരിപ്പിച്ച പ്രതിഭകളെ സഭാംഗം രാജീവ് ആദരിച്ചു.
Next Story