Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:03 AM GMT Updated On
date_range 20 Dec 2021 12:03 AM GMTപരിസ്ഥിതിപ്രവർത്തകരുടെ കസ്റ്റഡി: വി.എം. സുധീരൻ കത്തയച്ചു
text_fieldsപയ്യന്നൂർ: കെ റെയിൽ സിൽവർലൈൻ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ച് നിയമസഭ പരിസ്ഥിതിസമിതി മുമ്പാകെ പരാതിയുമായെത്തിയ കെ റെയിൽ സിൽവർലൈൻ പ്രതിരോധസമിതി പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം തടങ്കലിൽ വെക്കുകയും ചെയ്ത പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നടപടിയിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്തയച്ചു. ഇത് പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും നിയമസഭ പരിസ്ഥിതിസമിതിക്ക് പൗരന്മാരുടെ പരാതി കേൾക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു. പരിസ്ഥിതി പ്രവർത്തകനും കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതി പയ്യന്നൂരിൻെറ ജോയൻറ് കൺവീനറുമായ കെ.സി. ഹരിദാസൻെറ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് സുധീരൻ കത്തയച്ചത്.
Next Story