Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:07 AM GMT Updated On
date_range 19 Dec 2021 12:07 AM GMTവാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; അഡ്മിൻ പരാതി നൽകി
text_fieldsതളിപ്പറമ്പ്: രാഷ്ട്രീയ ചർച്ചക്കായി രൂപവത്കരിച്ച തളിപ്പറമ്പിലെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകളും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചതായി പരാതി. അഡ്മിൻ അറിയാതെ പുറത്തുനിന്നുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ കയറിയ വ്യക്തിയാണ് അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ചതത്രെ. ഗ്രൂപ് അഡ്മിനും പൊതുപ്രവർത്തകനുമായ ബദരിയ ബഷീറാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. തളിപ്പറമ്പ് നഗരസഭ മുസ്‌ലിം ലീഗിനകത്തെ വിഭാഗീയത സംസ്ഥാന കമ്മിറ്റി ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതുസംബന്ധിച്ച അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ചർച്ച ചെയ്യാനാണ് രണ്ടുദിവസം മുമ്പ് 'നിലപാട്' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചത്. ചർച്ച നടക്കുന്നതിനിടെയാണ് ലിങ്ക് വഴി പുറത്തുനിന്ന് ഗ്രൂപ്പിൽ കയറിയ വ്യക്തി അശ്ലീല ദൃശ്യങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. സൈബർ സെൽ അന്വേഷണം ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും കേസെടുക്കുക. പൊലീസ് അന്വേഷണം തുടങ്ങി.
Next Story