Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്ലോക്ക്-മണ്ഡലം...

ബ്ലോക്ക്-മണ്ഡലം പ്രസിഡൻറുമാരുടെ യോഗം

text_fields
bookmark_border
കണ്ണൂര്‍: ഡി.സി.സി ഓഫിസില്‍ നടന്ന ബ്ലോക്ക്-മണ്ഡലം പ്രസിഡൻറുമാരുടെ യോഗം കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 28ന്​ കോൺഗ്രസ് ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. 27ന് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.യു.സി അംഗങ്ങളുടെയും നേതാക്കളുടെയും സംഗമവും റാലിയും നടത്തും. വൈകീട്ട്​ നാലിന്​ റാലി മഞ്ഞളാംപുറത്തുനിന്ന് ആരംഭിച്ച്​ കേളകം ബസ്‌ സ്​റ്റാൻഡിൽ സമാപിക്കും. പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. 23ന് കെ. കരുണാകരൻ ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തും. അനുസ്മരണവും സംഘടിപ്പിക്കും. യോഗത്തില്‍ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാര്‍ട്ടിന്‍ ജോർജ്​, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്​റ്റ്യന്‍, അഡ്വ. സജീവ് ജോസഫ് എം.എൽ.എ, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. മാത്യു, കെ.സി. മുഹമ്മദ് ഫൈസല്‍, അഡ്വ. റഷീദ് കവ്വായി, കെ.പി. സാജു, വി.വി. പുരുഷോത്തമന്‍, ബ്രിജേഷ് കുമാര്‍, അജിത്ത് മാട്ടൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story