Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:03 AM GMT Updated On
date_range 19 Dec 2021 12:03 AM GMTബാൾബാഡ്മിൻറൺ ചാമ്പ്യൻഷിപ് തുടങ്ങി
text_fieldsകണ്ണൂർ: 66ാമത് കേരള സ്റ്റേറ്റ് സീനിയർ പുരുഷ-വനിത ബാൾബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തിരിതെളിഞ്ഞു. മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ബാഡ്മിൻറൺ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഹിഖായത്തുല്ല, ജില്ല അസോസിയേഷൻ പ്രസിഡൻറ് സി. അനിൽകുമാർ എന്നിവർ ചേർന്ന് പതാക ഉയർത്തി. വിവിധ ജില്ലകളിൽനിന്നുമുള്ള 300ഓളം കായികപ്രതിഭകൾ മാറ്റുരക്കും. ബാൾബാഡ്മിൻറൺ അസോസിയേഷൻ ആഭിമുഖ്യത്തിൽ കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൻെറ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. badminton inaug-കേരള സ്റ്റേറ്റ് സീനിയർ പുരുഷ-വനിത ബാൾബാഡ്മിൻറൺ ചാമ്പ്യൻഷിപ് ഇ.പി. ജയരാജൻ പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു
Next Story