Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 11:59 PM GMT Updated On
date_range 18 Dec 2021 11:59 PM GMTപ്രതിഷേധമിരമ്പി കലക്ടറേറ്റ് മാർച്ച്: കെ-റെയില്‍ പദ്ധതി സി.പി.എമ്മിന് കുംഭകോണം നടത്താൻ -ടി. സിദ്ദീഖ്
text_fieldsകണ്ണൂര്‍: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ-റെയില്‍ പദ്ധതി സി.പി.എമ്മിന് കുംഭ കോണത്തിനുള്ള പദ്ധതിയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ്. കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിൻെറ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. പദ്ധതിയുടെ വിശദ രേഖ മുഖ്യമന്ത്രി പൊതുസമൂഹത്തിനുമുന്നില്‍ വെക്കണം. കോവിഡ് കാലത്ത് കേരളത്തില്‍ മെഡിക്കല്‍ ഉപകരണം വാങ്ങിയതിൽ സി.പി.എം കുംഭകോണമാണ് നടത്തിയത്. സമാന രീതിയിൽ കെ-റെയിലിലൂടെയും പാര്‍ട്ടി ലക്ഷ്യം ഇതാണ്. കെ-റെയില്‍ പദ്ധതി ഓഫിസുകൾ സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും ജോലി കൊടുക്കാനുള്ള താവളമായി മാറ്റിയിരിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു. വികസനത്തിന് തുരങ്കം വെക്കാനുള്ള പ്രതിഷേധമല്ല കെ-റെയിലിനെതിരെ നടക്കുന്നത്. വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് യു.ഡി.എഫ് സില്‍വര്‍ ലൈനിനെതിരായ നിലപാടെടുത്തത്. ധര്‍ണ സമരത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. എം.എല്‍.എ മാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡൻറ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, യു.ഡി.എഫ് മുൻ ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, നേതാക്കളായ കെ.പി. സാജു, വി.എന്‍. ജയരാജ്, പ്രഫ. കെ.വി. ഫിലോമിന, സി.എ. അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോസഫ് മുള്ളന്‍മട, റോജസ്, വി. മോഹനന്‍, ടി. മനോജ് കുമാര്‍, സി.കെ. സഹജന്‍, ജോസ് വേലിക്കല്‍, വി. സുനില്‍കുമാര്‍, അഡ്വ. എസ്. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പടം.... സന്ദീപ്
Next Story