Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:04 AM GMT Updated On
date_range 18 Dec 2021 12:04 AM GMTഒഴിഞ്ഞ മദ്യക്കുപ്പികൾ വാഹന പാർക്കിങ്ങിന് തടസ്സം
text_fieldsകൂത്തുപറമ്പ്: നഗരമധ്യത്തിലെ പാർക്കിങ് ഏരിയയിൽ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ വാഹന ഉടമകൾക്ക് തലവേദനയാകുന്നു. ബിവറേജസ് ഷോപ്പിന് സമീപത്തെ സ്വകാര്യ പാർക്കിങ് ഏരിയയിലാണ് വൻതോതിൽ ബോട്ടിലുകൾ വലിച്ചെറിഞ്ഞത്. നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം പാർക്കിങ് ഏരിയയായി വികസിപ്പിച്ചത്. സ്റ്റേഡിയം പരിസരത്തെന്നുന്ന നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. എന്നാൽ, ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തെ ഈ സ്ഥലം മദ്യപാനികൾ കൈയടക്കിയിരിക്കുകയാണ്. മദ്യപിച്ച ശേഷം കുപ്പികൾ വലിച്ചെറിയുകയാണ്. ബിയർ കുപ്പികൾ പൊട്ടി പാർക്കിങ് ഏറിയയിൽ ചിതറിക്കിടക്കുകയാണ്. ഇവിടെ പാർക്ക് ചെയ്യാനെത്തുന്ന വാഹനങ്ങളും കുറഞ്ഞു. പൊതു സ്ഥലത്തെ മദ്യപാനം സംബന്ധിച്ച് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഏതാനും തവണ പൊലീസ് പരിശോധന നടത്തിയെങ്കിലും കുപ്പികൾ വലിച്ചെറിയുന്നതിന് കുറവില്ല. വാഹന പാർക്കിങ്ങിന് ദോഷകരമായി ബാധിക്കുന്ന വിധത്തിൽ കുപ്പികൾ വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Next Story