Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാരക ലഹരി ഗുളികകളുമായി...

മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
cancel
ഇരിട്ടി: മാരക ലഹരി ഗുളികകൾ കാറിൽ കേരളത്തിലേക്ക് കടത്തവേ യുവാവ് എക്സൈസ് പിടിയിൽ. കിളിയന്തറ എക്സൈസ് ചെക്​പോസ്​റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ. ആയുർവേദ ആശുപത്രിക്കടുത്ത്​ താമസിക്കുന്ന സി. ഹാഷിഫ് (41) പിടിയിലായത്. ഇയാളിൽനിന്ന്​ 400 ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്തു. ഗുളികകൾ കടത്തിക്കൊണ്ടുവന്ന കാറും കസ്​റ്റഡിയിലെടുത്തു. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, ടി.കെ. വിനോദൻ, ഒ. നിസാർ, ബാബുമോൻ ഫ്രാൻസിസ്, മധു പുത്തൻപറമ്പിൽ, കെ.രമീഷ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:
Next Story