Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരത്തിന് പ്രതീക്ഷ;...

മലയോരത്തിന് പ്രതീക്ഷ; ഏഴാംകടവിൽ മിനി ജലവൈദ്യുതി പദ്ധതി

text_fields
bookmark_border
മലയോരത്തിന് പ്രതീക്ഷ; ഏഴാംകടവിൽ മിനി ജലവൈദ്യുതി  പദ്ധതി
cancel
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ബാരപോൾ പദ്ധതിക്ക് പിന്നാലെ മറ്റൊരു ജലവൈദ്യുതി പദ്ധതിക്കുകൂടി അനുമതി നൽകിയത് മലയോര ജനതക്ക്​ ഇരട്ടി മധുരമായി. പഞ്ചായത്തിലെ ഏഴാംകടവിൽ 350 കിലോവാട്ട്​ ചെറുകിട ജലവൈദ്യുതി പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. നിബന്ധനകൾക്ക് വിധേയമായി സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുമതി. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ ബാരാപോളിൽ 18 മെഗാവാട്ടി​ൻെറ ജലവൈദ്യുതി പദ്ധതി ആറുവർഷം മുമ്പാണ് പ്രവർത്തനക്ഷമമായത്. എൻജിനീയറിങ്​ ബിരുദധാരികളായ മൂന്നു യുവ സംരംഭകരാണ് ഏഴാം കടവിൽ 350 കിലോവാട്ടി​ൻെറ സുക്ഷ്​മ ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്. കർണാടകത്തി​ൻെറയും കേരളത്തി​ൻെറയും മലനിരകളിൽനിന്ന്​ ഉത്ഭവിച്ച് കുണ്ടൂർ പുഴ വഴി ബാരാപോൾ പുഴയിലെത്തി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക ആഘാതമില്ലെന്ന്​ അധികൃതർ പറയുന്നു. ബാരപോൾ മാതൃകയിൽ അണക്കെട്ടുകൾ ഒന്നും ഇല്ലാതെ മലനിരകളിൽനിന്ന്​ ഒഴുകിവരുന്ന വെള്ളത്തെ ചെറിയ ചാലുകൾ വഴി പവർഹൗസിൽ എത്തിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച ശേഷം വീണ്ടും പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്ന രീതിയാണ് ഇവിടെ നടപ്പാക്കുന്നത്​. മൂന്നുകോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരേക്കറിൽ താഴെ സ്ഥലം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്​ സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് സംരംഭകരായ വിജേഷ് സാം സനൂപും രോഗിത് ഗോവിന്ദനും ജിത്തു ജോർജും പറഞ്ഞു. സർക്കാറി​ൻെറ 2012ലെ ചെറുകിട ജലവൈദ്യുതി പദ്ധതി നയത്തി​ൻെറ ചുവടുപടിച്ച് രണ്ടുവർഷം മുമ്പാണ് ഇവർ ചെറുകിട വൈദ്യുതി ഉൽപാദന പദ്ധതിക്കായി സർക്കാറിലേക്ക് സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ അപേക്ഷ നൽകിയത്. പദ്ധതി റിപ്പോർട്ടും രൂപരേഖയും ഇതോടൊപ്പം സർപ്പിച്ചിരുന്നു. എനർജി മാനേജ്‌മൻെറ്​ സൻെറർ, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ് എന്നിവയുടെ ചീഫ് എൻജിനീയറിങ് വിഭാഗത്തി​ൻെറ റിപ്പോർട്ടും സാധ്യതയും പരിശോധിച്ചാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഇടുക്കിയിൽ നാലു മെഗാവാട്ടി​ൻെറയും 100 കിലോവാട്ടി​ൻെറയും ചെറുകിട പദ്ധതിക്ക്​ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഇവയുടെ നിർമാണം നടന്നു വരുകയാണ്. ഇപ്പോൾ അനുമതി ലഭിച്ച ഏഴാം കടവിലെ പദ്ധതിയും യാഥാർഥ്യമായാൽ സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി പദ്ധതികൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. സ്വകാര്യ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി ബോർഡി​ൻെറ അനുമതിയോടെ കെ.എസ്.ഇ.ബി തന്നെ യൂനിറ്റിന്​ നിശ്ചിത വില കണക്കാക്കി വാങ്ങുന്നതിനുള്ള സാധ്യതയും തെളിയുകയാണ് .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story