Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 12:10 AM GMT Updated On
date_range 17 Dec 2021 12:10 AM GMTഅനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsതളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച . തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഷൈജുവിൻെറ വീട്ടിൽനിന്നാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള രണ്ട് സിലിണ്ടറുകളും ഗാർഹിക ആവശ്യങ്ങൾക്കുള്ള മൂന്ന് സിലിണ്ടറുകളും പിടികൂടിയത്. ഇവ സമീപത്തെ കെ.വി ഭാരത് ഗ്യാസ് ഏജൻസിക്ക് കൈമാറി. ഇരട്ടിയിലധികം രൂപയാണ് ഒരു സിലിണ്ടറിൽനിന്നും അനധികൃതമായി കൈക്കലാക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പി.കെ. അനിൽ പറഞ്ഞു. വീട്ടുടമ ഷൈജു ഒരു ഗ്യാസ് ഏജൻസിയുടെ ഡെലിവറി ബോയ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിലിണ്ടർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ല സപ്ലൈ ഓഫിസർ മുഖേന കലക്ടർക്ക് സമർപ്പിക്കും. ഗ്യാസ് ഏജൻസികളിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ പരിശോധന തുടരും.
Next Story