Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 12:05 AM GMT Updated On
date_range 17 Dec 2021 12:05 AM GMTവായന വളർത്താൻ സ്കൂളിൽ ഏറുമാടം
text_fieldsകൂത്തുപറമ്പ്: കുട്ടികളിൽ വായനശീലം വർധിപ്പിക്കാൻ നരവൂർ സൗത്ത് എൽ.പി സ്കൂളിനോടനുബന്ധിച്ച് സ്ഥാപിച്ച ഏറുമാടം ശ്രദ്ധേയമാകുന്നു. ഒഴിവുസമയം ഉപയോഗപ്പെടുത്തി അധ്യാപകരാണ് സ്കൂൾ പരിസരത്ത് ഏറുമാടം ഒരുക്കിയത്. മുള, വൈക്കോൽ ഉൾപ്പെടെ പ്രകൃതിദത്ത സാധനങ്ങളും ഇരുമ്പും ഉപയോഗിച്ചാണ് നിർമാണം. ബാലസൗഹൃദ വായനമുറി ഒരുക്കുന്നതിൻെറ ഭാഗമായാണ് ഏറുമാടം നിർമിച്ചത്. കസേരകളും മേശയും ഒരുക്കി. ദിനപത്രങ്ങളും പുസ്തകങ്ങളുമുണ്ട്. കയറാൻ പ്രത്യേക ഗോവണിയും തയാറാക്കിയിട്ടുണ്ട്. പ്രധാനാധ്യാപകൻ ദിജേഷ്, അധ്യാപകരായ കെ. ദിപിൻ, സി. റജിൽ, വി. രഗില, എ.കെ. എജുഷ എന്നിവരുടെ നേതൃത്വത്തിലാണ് ഏറുമാടം നിർമിച്ചത്. നേരത്തെ ജൈവപന്തൽ, ജൈവവേലി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ നിർമിച്ചിരുന്നു. ഏറുമാടം ഔദ്യോഗികമായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.
Next Story