Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 12:05 AM GMT Updated On
date_range 17 Dec 2021 12:05 AM GMTപയ്യന്നൂർ താലൂക്കിലെ ഭൂപ്രശ്നങ്ങൾക്ക് നടപടി
text_fieldsപയ്യന്നൂർ: പയ്യന്നൂർ താലൂക്കിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി വ്യാഴാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലൻ അറിയിച്ചു. പതിച്ചുകൊടുത്ത മിച്ചഭൂമി പ്രത്യേക സർവേ സംഘത്തെ നിയോഗിച്ച് അളന്നുകൊടുക്കുന്നത് പുരോഗമിച്ചുവരുന്നുണ്ട്. മിച്ചഭൂമി കൈയേറി താമസിക്കുന്ന അർഹരായ 11 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ ഉത്തരവായി. താലൂക്ക് പരിധിയിലെ മിച്ചഭൂമി പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ നിർദേശം നൽകിയതായും തഹസിൽദാർ അറിയിച്ചു. അസംഘടിത തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളിൽക്കൂടി സൗജന്യമായി രജിസ്ട്രേഷൻ ചെയ്യാമെന്നും അസി. ലേബർ ഓഫിസർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൻെറ കീഴിലുള്ള പയ്യന്നൂർ - അന്നൂർ റോഡ്, സ്വാമിമുക്ക് പുത്തൂർ റോഡ് എന്നിവയുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിനിധികൾ ആശങ്കയറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് റോഡ് വിഭാഗം അസി. എൻജിനീയർ ഉറപ്പുനൽകി. ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. വിജിൻ എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല, താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതിനിധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Next Story