Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 12:03 AM GMT Updated On
date_range 17 Dec 2021 12:03 AM GMTവയോധികെൻറ ദുരൂഹ മരണം; ഭക്ഷണം കിട്ടാതെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്
text_fieldsവയോധികൻെറ ദുരൂഹ മരണം; ഭക്ഷണം കിട്ടാതെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ മക്കാനി സ്വദേശി അബ്ദുല്‍ റാസിഖിനെ (65) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ്. പോസ്റ്റുമോർട്ടം പൂർത്തിയായപ്പോൾ, രണ്ടുദിവസമായി റാസിഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തി. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ കൊലപാതക സൂചനയൊന്നുമില്ല. മൃതദേഹ പരിശോധനയിൽ മർദനത്തിൻെറ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഭക്ഷണം ലഭിക്കാത്തതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ആമാശയം ചുരുങ്ങിയ നിലയിലായിരുന്നു. തളാപ്പ് നഴ്സിങ് ഹോമിന് സമീപം ലംഹയിൽ റാസിഖിനെ കഴിഞ്ഞദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനാൽ റാസിഖിൻെറ ഭാര്യയെയും മകളെയും ടൗൺ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു. മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ റാസിഖ് കാര്യമായി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഏറെക്കാലമായി പ്രവാസിയായിരുന്ന റാസിഖ് ജോലി മതിയാക്കി നാട്ടിലേക്ക് വരുകയായിരുന്നു. ഇതിനുശേഷം റാസിഖ് സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് പൊലീസിന് വിവരമുണ്ട്. നാലുദിവസം മുമ്പ് മരിച്ചയാളെ തിങ്കളാഴ്ച ജീവനോടെ കണ്ടുവെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കിടപ്പുരോഗിയായതിനാല്‍ ഭര്‍ത്താവിൻെറ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനായില്ലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു. സംഭവം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിൽ കൂടുതല്‍ വ്യക്തത വരുത്താനാവൂവെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു. റാസിഖ് മക്കളുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും ലോക്ഡൗണിനുശേഷം പുറംലോകവുമായി ബന്ധമൊന്നുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Next Story