Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവുകളെ അറിയാൻ നിയമസഭ...

കാവുകളെ അറിയാൻ നിയമസഭ സാമാജികരെത്തി

text_fields
bookmark_border
കാവുകളെ അറിയാൻ നിയമസഭ സാമാജികരെത്തി
cancel
ശ്രീകണ്ഠപുരം വയക്കര വനശാസ്ത കാവ് സന്ദർശിച്ചു ശ്രീകണ്ഠപുരം: കാവുകൾ കണ്ടറിഞ്ഞ് പഠിക്കാൻ നിയമസഭ സാമാജികരെത്തി. നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ പി.കെ. ബഷീർ, കെ.ഡി. പ്രസന്നൻ, ലി​േൻറാ ജോസഫ്, ജോബ് മൈക്കിൾ, ടി.ഐ. മധുസൂദനൻ, സജീവ് ജോസഫ് എന്നിവരാണ് വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയത്. കാവുകളുടെ സ്ഥിതികണ്ടറിഞ്ഞ് സംരക്ഷണം സംബന്ധിച്ചുള്ള പ്രത്യേകപഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ്​ സംഘത്തെ നിയോഗിച്ചത്. സജീവ് ജോസഫ്​ എം.എൽ.എയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സംഘം ശ്രീകണ്ഠപുരം വയക്കര ശ്രീദൈവത്താർ വനശാസ്ത കാവിൽ എത്തിയത്. കാവുകളുടെ ചരിത്രവും സ്ഥിതിയും പൊതുജനങ്ങളോടും കാവ് കമ്മിറ്റി പ്രവർത്തകരോടും പരിസ്ഥിതി പ്രവർത്തകരോടും എം.എൽ.എമാർ ചോദിച്ചറിഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സ്ത്രീകളടക്കമുള്ളവർ വയക്കര കാവിൽ ഒത്തുകൂടി കാര്യങ്ങൾ വിവരിച്ചു. പൗരാണിക പാരമ്പര്യം നിലനിർത്തി കാവുകളിലെ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും നിലനിർത്താനും വിവിധ ഇനങ്ങളിൽപെട്ട ചിത്രശലഭങ്ങളുടെയും മറ്റ് പക്ഷികളുടെയും ആവാസവ്യവസ്ഥ സംരക്ഷിക്കാനും സാധിക്കണമെന്ന് ചർച്ചയുണ്ടായി. കാവുകളുടെ ഭൂമി സംരക്ഷിച്ച് ചുറ്റുമതിൽ നിർമാണം, കുളം നിർമിക്കൽ, പഴയ ജലാശയങ്ങളുടെ പുനർനിർമാണം എന്നിവക്ക്​ സർക്കാറിൽനിന്ന്​ ധന സഹായം ലഭ്യമാക്കണമെന്നുള്ള ആവശ്യവുമുയർന്നു. ജൈവവൈവിധ്യം നിലനിർത്തി കാവുകളുടെ വിസ്തൃതി കുറയാതെ നോക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമാണന്നും സർക്കാറിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യം പഠന റിപ്പോർട്ട് സമർപ്പിച്ച ശേഷം അറിയിക്കുമെന്നും ഇ.കെ. വിജയൻ എം.എൽ.എ നിവേദനം നൽകാനെത്തിയരോട് പറഞ്ഞു. നഗരസഭ അധ്യക്ഷ സോ. കെ.വി. ഫിലോമിന, വൈസ് ചെയർമാൻ ശിവദാസൻ, എ.ഡി.എം ദിവാകരൻ, കൗൺസിലർമാരായ നിഷിത റഹ്മാൻ, പി.പി. ചന്ദ്രാംഗദൻ, ബിജു പുതുശ്ശേരി, സിജോ മറ്റപ്പള്ളി, എം. ഷിജിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ എം.ഒ. മാധവൻ, നിടിയേങ്ങ ബാങ്ക് പ്രസിഡൻറ്​ ആർ. ശശിധരൻ, കെ.പി. ഗംഗാധരൻ, ടി.എൻ.എ. ഖാദർ, പി.ടി.എ. കോയ, അഡ്വ. തങ്കച്ചൻ മാത്യു, ടി.കെ. വത്സലൻ, വി.വി. സേവി, കാവ് കമ്മിറ്റി ചെയർമാൻ സുരേഷ് വയക്കര, എം.ഒ. ചന്ദ്രശേഖരൻ, ഇ.വി. രാമകൃഷ്ണൻ, വി.വി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story