Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:01 AM GMT Updated On
date_range 16 Dec 2021 12:01 AM GMTമത്സ്യവണ്ടിയിടിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു
text_fieldsകല്യാശ്ശേരി/ഇരിണാവ്: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ഇരിണാവ് റോഡ് ജങ്ഷന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം മത്സ്യവണ്ടിയിടിച്ച് തകർന്നു. ഉഡുപ്പിയിലെ മാൽപേ ഹാർബറിൽനിന്ന് മത്സ്യവുമായി തിരുവനന്തപുരത്തേക്ക് പോയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പുകേന്ദ്രം തകർക്കുകയായിരുന്നു. പാചകവാതക സിലിണ്ടറുമായി വടകരയിലേക്ക് പോയ ലോറിയിലാണ് ഇടിച്ചത്. പാചകവാതക ലോറിയിലെ സിലിണ്ടറിന് കേട് സംഭവിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗവും ബസ് കാത്തിരിപ്പുകേന്ദ്രവും പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അലക്ഷ്യമായി പലയിടത്തും ഗ്യാസ് ടാങ്കർ വാഹനങ്ങൾ നിർത്തിയിരുന്നത് വൻ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ചിത്രം: നിർത്തിയിട്ട പാചകവാതക ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട മത്സ്യലോറി ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തനിലയില്‍
Next Story