Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒറ്റത്തവണ...

ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്ത ജില്ല; നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിർദേശം

text_fields
bookmark_border
കണ്ണൂർ: ഒറ്റത്തവണ പ്ലാസ്​റ്റിക് മുക്ത ജില്ല പദ്ധതിയുടെ ഭാഗമായി എല്ലായിടങ്ങളിലും അടിയന്തരമായി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് ആസൂത്രണസമിതി യോഗം നിർദേശിച്ചു. അയല്‍ക്കൂട്ടങ്ങളില്‍ ഒറ്റത്തവണ പ്ലാസ്​റ്റിക് ബഹിഷ്‌കരണ പ്രതിജ്ഞയെടുക്കാനും നിർദേശമുണ്ട്. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്​റ്റിക്കുകള്‍ ഒഴിവാക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. വാതില്‍പടി സേവനത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പരിശോധനയിൽ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ആസൂത്രണ സമിതി അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​​ പി.പി. ദിവ്യ പറഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്ന സേവനങ്ങളാണ് വാതില്‍പടി സേവനത്തി‍ൻെറ ഭാഗമായി പഞ്ചായത്തുകളില്‍ കൂടുതലായി നടക്കുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവർ പറഞ്ഞു. 36 തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി കൂടി അംഗീകരിച്ചു.
Show Full Article
TAGS:
Next Story