Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:04 AM GMT Updated On
date_range 13 Dec 2021 12:04 AM GMT'മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണം'
text_fieldsകണ്ണൂർ: മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, കൃത്രിമ ബീജധാന പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കുന്നത് ഒഴിവാക്കുക, തൊഴിലുറപ്പു പദ്ധതിയിൽ കന്നുകാലി വളർത്തലും ഉൾപ്പെടുത്തുക, മൃഗാശുപത്രികളിൽ ക്ഷീരകർഷകർക്ക് പ്രഥമപരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എം.പി. ഗിരീഷ് ബാബു വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ വി. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് യു. ഗീത അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി. സന്തോഷ് കുമാർ (പ്രസി.), എം.കെ. സജീഷ് ബാബു, ഇ.എം. നാരായണൻ, ബിജിത ബെനഡിക്ട് (വൈസ്. പ്രസി.), എസ്. ബിനുകുമാർ (സെക്ര.), ബി.എസ്. അനിൽ കുമാർ, എസ്.ആർ. സജിത, എം. ധനീഷ് (ജോ. സെക്ര.), എ. അനിൽകുമാർ (ട്രഷ.).
Next Story