Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:03 AM GMT Updated On
date_range 13 Dec 2021 12:03 AM GMTഎ.ടി.എം കൗണ്ടറുകൾ നോക്കുകുത്തിയായി
text_fieldsകേളകം: ടൗണിലെ എ.ടി.എം കൗണ്ടറുകൾ നോക്കുകുത്തികളായതായി പരാതി. വിവിധ ബാങ്കുകളുടെ അഞ്ച് എ.ടി.എം കൗണ്ടറുകൾ കേളകത്തുണ്ട്. പക്ഷേ ഒന്നിലും പണമില്ല. പലതും പ്രവർത്തിച്ചിട്ട് ആഴ്ചകളായി. എസ്.ബി.ഐ, കനറ, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ എസ്.ബി.ഐ, കനറ ബാങ്കുകളുടെ എ.ടി.എമ്മുകൾ ആഴ്ചകളായി കൃത്യമായി പ്രവർത്തിച്ചിട്ടെന്ന് നാട്ടുകാർ പറയുന്നു. അവധി ദിവസം കണക്കാക്കി കടുതൽ പണം എ.ടി.എമ്മിൽ കരുതാത്തതാണ് കാലിയാവലിന് കാരണമെന്ന് ഇടപാടുകാർ പറയുന്നു. സ്വന്തം പണം ബാങ്കിൽ നിക്ഷേപിച്ചിട്ട് അത് പിൻവലിക്കാൻ ബാങ്ക് അധികൃതരുടെ സമയത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ.
Next Story