Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമലോത്ഭവമാത ദേവാലയ...

അമലോത്ഭവമാത ദേവാലയ തിരുനാള്‍ സമാപിച്ചു

text_fields
bookmark_border
പയ്യന്നൂര്‍: അമലോത്ഭവ മാത ദേവാലയത്തില്‍ അഞ്ചുദിവസങ്ങളായി നടന്ന തിരുനാളാഘോഷം സമാപിച്ചു. ഞായറാഴ്ച കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയെ ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ മാത്യുവി​ൻെറ നേതൃത്വത്തില്‍ സ്വീകരിച്ചു. അമലോത്ഭവ മാതാവി​ൻെറ തിരുസ്വരൂപത്തില്‍ പുഷ്പാര്‍ച്ചനയും ധൂപാര്‍ച്ചനയും നടത്തി. തിരുനാള്‍ ദിവ്യബലിക്ക്് ബിഷപ് പ്രധാന കാർമികത്വം വഹിച്ചു. ശനിയാഴ്ച വൈകീട്ട്​ ഫാ. സജീവ് വര്‍ഗീസി​ൻെറ കാർമികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷം പയ്യന്നൂര്‍ നഗരത്തിലേക്ക് മാതാവി​ൻെറ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണമുണ്ടായിരുന്നു.
Show Full Article
TAGS:
Next Story