Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭരണവർഗത്തിനുവേണ്ടി...

ഭരണവർഗത്തിനുവേണ്ടി വാർത്തകൾ ചമയ്​ക്കുന്നു -മന്ത്രി

text_fields
bookmark_border
ഭരണവർഗത്തിനുവേണ്ടി വാർത്തകൾ ചമയ്​ക്കുന്നു -മന്ത്രി
cancel
പഴയങ്ങാടി: രാജ്യത്തും സംസ്ഥാനത്തും വാർത്തകൾ ഉണ്ടാക്കുന്നത് വർഗ താൽപര്യത്തിനനുസൃതമായും കോർപറേറ്റുകൾക്കും വേണ്ടിയാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധനം നിക്ഷേപിക്കുന്നത് ലാഭത്തിനാണ്. മാധ്യമ മൂലധനം നിക്ഷേപത്തിന് ലാഭമുണ്ടാവുന്നതോടൊപ്പം, ഭരണവർഗത്തി​ൻെറ ആശയ പ്രചാരണം കൂടി ശക്തിപ്പെടുത്തുന്നു -അദ്ദേഹം തുടർന്നു. ഡോ.വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, എം. വിജിൻ എം.എൽ.എ, എം.വി. രാജീവൻ, അഡ്വ. ബി. അബ്​ദുല്ല എന്നിവർ പങ്കെടുത്തു. സി.കെ.പി. പത്മനാഭൻ സ്വാഗതം പറഞ്ഞു. ചിത്ര വിശദീകരണം: സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാർ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story