Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:59 PM GMT Updated On
date_range 9 Dec 2021 11:59 PM GMTപുതുവത്സരാഘോഷം 'വ്യാജ'മാകേണ്ട; പിടി വീഴും
text_fieldsകണ്ണൂർ: ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരിക്കടത്ത് തടയാൻ ഊർജിത നടപടിയുമായി എക്‌സൈസ് വകുപ്പ്. ഇതിൻെറ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ എന്‍ഫോഴ്‌സ്‌മൻെറ് ഡ്രൈവ് തുടങ്ങി. വ്യാജ, അനധികൃത മദ്യത്തിൻെറയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്നുവരെ കര്‍ശന പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു. എക്‌സൈസ് പ്രിവൻറിവ് ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും. ഇൻറലിജന്‍സ് ടീം റേഞ്ച് പരിധിയിലെ വ്യാജമദ്യ നിര്‍മാണം, വിതരണം, ശേഖരങ്ങളും സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നടപടി സ്വീകരിക്കും. ജില്ലയിലെ 12 റേഞ്ചുകളിലും രണ്ടുവീതം പ്രിവൻറിവ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്നിവരടങ്ങുന്ന സംഘത്തിൻെറ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും തുടരും. നിയോജകമണ്ഡലം -താലൂക്ക് -പഞ്ചായത്തുതലത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കും. അതിര്‍ത്തിപ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുന്നതിനും പൊലീസ്, റവന്യൂ, വനം, ഭക്ഷ്യസുരക്ഷ വിഭാഗം, ഡ്രഗ്‌സ് കണ്‍ട്രോള്‍, കർണാടക എക്‌സൈസ്/പൊലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ............................................................................................. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്പറുകള്‍: 04972 706698, 04972 706698. ടോള്‍ഫ്രീ നമ്പര്‍ 1800 425 6698.
Next Story