Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത്‌കോണ്‍ഗ്രസ്...

യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറിന്​ സസ്‌പെൻഷൻ

text_fields
bookmark_border
സി. വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് പോസ്​റ്റിട്ടതിനാണ്​ നടപടി ശ്രീകണ്ഠപുരം: കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്​റ്റിട്ട ഇരിക്കൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്​ കെ.പി. ലിജേഷിനെ സംഘടനയില്‍നിന്ന് സസ്‌പെൻഡ്​​ ചെയ്തു. സംഘടന പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുന്നതായി കാണുന്നുവെന്നും അതിനാല്‍ അന്വേഷണവിധേയമായി സസ്‌പെൻഡ്​​ ചെയ്തിരിക്കുന്നുവെന്നും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് അറിയിച്ചത്. ജില്ല പ്രസിഡൻറ്​ സുദീപ് ജയിംസിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ശ്രീകണ്ഠപുരത്ത് എം.എൽ.എയും മുൻ എം.എൽ.എയും കെ.പി.സി.സി. ജന. സെക്രട്ടറിയും ഉൾപ്പെടെ 159 കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അംഗങ്ങളായ 'പ്രിയദര്‍ശിനി' വാട്‌സ്ആപ് ഗ്രൂപ്പുണ്ട്. ഇതില്‍ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പ്രാദേശിക പാര്‍ട്ടിയുണ്ടാക്കുന്നതിന് നീക്കം നടത്തുന്നതായി ഒരുപ്രവര്‍ത്തകന്‍ പോസ്​റ്റിട്ടിരുന്നു. ഇതിനോട് പ്രതികരിച്ച് ലിജേഷിട്ട പോസ്​റ്റാണ് വിവാദമായത്. ഇത് ചൂണ്ടിക്കാട്ടി ചിലർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. അച്ചടക്ക നടപടിക്കു പിന്നിൽ ഗ്രൂപ്പിസമുണ്ടെന്ന ചർച്ചയും ഉയർന്നതോടെ സസ്​പെൻഷൻ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
Show Full Article
TAGS:
Next Story