Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമലോത്ഭവ മാത...

അമലോത്ഭവ മാത തിരുനാളിന് കൊടിയുയർന്നു

text_fields
bookmark_border
പയ്യന്നൂര്‍: അമലോത്ഭവ മാത ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ മാത്യു കൊടിയേറ്റി. തിരുനാളാഘോഷങ്ങള്‍ 12ന് സമാപിക്കും. ബുധനാഴ്ച നടന്ന ദിവ്യബലിക്ക്​ ഫാ. ആൻറണി പയസ് ഏഴേടത്ത് കാർമികത്വം വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. ജെറി ജോര്‍ജ് വചനസന്ദേശം നല്‍കി. വ്യാഴാഴ്​ച വൈകീട്ട്​ ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. മാത്യു ആലങ്കോട്‌ കാർമികത്വം വഹിക്കും. തുടര്‍ന്ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്. 12ന് രാവിലെ 10ന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലക്ക്​ സ്വീകരണവും മെത്രാ​ൻെറ പ്രധാന കാർമികത്വത്തില്‍ ആഘോഷ തിരുനാള്‍ ദിവ്യബലിയും നടക്കും.
Show Full Article
TAGS:
Next Story