Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 12:04 AM GMT Updated On
date_range 7 Dec 2021 12:04 AM GMTകെ റെയിൽ മറ്റൊരു വെള്ളാനയാകും -കെ. മുരളീധരൻ എം.പി
text_fieldsbookmark_border
തലശ്ശേരി: നിർദിഷ്ട കെ റെയിൽ കേരളത്തിൽ മറ്റൊരു വെള്ളാനയാകുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 557 കിലോമീറ്റർ നീണ്ട ഈ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും. ഇതിൻെറ സാമൂഹിക-പാരിസ്ഥിതിക ആഘാതത്തെ പറ്റി പഠനം നടന്നിട്ടില്ല. ചെലവ് 1,25,000 കോടി രൂപയോളം വരുമെന്ന് നീതി ആയോഗ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ കടക്കെണിയിൽ കുരുക്കും. ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവുമല്ല. അതിനാൽ കെ റെയിൽ പദ്ധതിക്ക് പകരം ചെറിയ വിമാനത്താവളങ്ങളും ഇപ്പോൾ നിലവിലുള്ള റെയിൽ സംവിധാനം ശക്തിപ്പെടുത്തിയുമുള്ള ബദൽ പദ്ധതി ആവിഷ്കരിക്കണമെന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story