Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 12:02 AM GMT Updated On
date_range 7 Dec 2021 12:02 AM GMTഇരിക്കൂർ റേഞ്ച്; ആയിപ്പുഴ ഇസ്ലാമിയ്യ മദ്റസ ചാമ്പ്യന്മാർ
text_fieldsഇരിക്കൂർ: എസ്.കെ.ജെ.എം ഇരിക്കൂർ റേഞ്ച് പതിനാറാമത് ഇസ്ലാമിക് കലാമേളയിൽ വിദ്യാർഥി ഫെസ്റ്റിൽ 279 പോയൻറ് നേടി ആയിപ്പുഴ ഇസ്ലാമിയ്യ മദ്റസ ഒന്നാം സ്ഥാനവും 239 പോയൻറ് നേടി പെടയങ്കോട് അൻവാറുൽ ഇസ്ലാം മദ്റസ രണ്ടാംസ്ഥാനവും 181 പോയൻറ് നേടി ഇരിക്കൂർ കമാലിയ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകവിഭാഗത്തിൽ 62 പോയൻറ് നേടി ആയിപ്പുഴ ഇസ്ലാമിയ മദ്റസ ഒന്നാംസ്ഥാനവും 50 പോയൻറ് നേടി റഹ്മാനിയ മദ്റസ രണ്ടാം സ്ഥാനവും 49 പോയൻറ് നേടി കൂരാരി നൂറുൽ ഹുദ മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൻ.വി. ഹുസൈൻ ഹാജി പതാക ഉയർത്തി. ഉദ്ഘാടനവേദിയിൽ ഒ.കെ. ഉമർ ബാഖവി അധ്യക്ഷത വഹിച്ചു. മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ അമാനി, ഇബ്രാഹീം ദാരിമി, നിസാർ ബാഖവി, ഉമർ മൗലവി, പി.കെ. മാമു എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുബാറക് മിസ്ബാഹി പ്രഭാഷണം നടത്തി. ഓവറോൾ ചാമ്പ്യൻ പ്രഖ്യാപനം സി.പി. നൗഷാദ് നിർവഹിച്ചു. ഉപഹാര വിതരണം കെ.പി. അസീസ് മാസ്റ്റർ, സി.വി.എൻ. അബൂബക്കർ, കെ. മൻസൂർ, എം. ഉമർ ഹാജി, എം.പി. ജലീൽ, കെ. അബ്ദുസ്സലാം ഹാജി എന്നിവർ നിർവഹിച്ചു. അബ്ദുസ്സലാം ഇരിക്കൂർ, ഇ.കെ. മൂസ ഫൈസി, പി. മുസ്തഫ മൗലവി, പി.കെ. മുസമ്മിൽ മൗലവി, സൈഫുദ്ദീൻ തങ്ങൾ, മുഹമ്മദലി ദാരിമി, വി. റംഷീദ്, മുനീർ കുന്നത്ത്, എൻ.പി.കെ. സാലിഹ്, ശമിൽ ശർഹാൻ, ടി.സി. ശംസുദ്ദീൻ മൗലവി, പി. സമീർ, അബ്ദുറഹ്മാൻ ദാരിമി എന്നിവർ പങ്കെടുത്തു. ഫോട്ടോ : എസ്.കെ.ജെ.എം ഇരിക്കൂർ റേഞ്ച് മുസാബഖ സമാപനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Next Story