Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡുകളുടെ ശോച്യാവസ്ഥ;...

റോഡുകളുടെ ശോച്യാവസ്ഥ; മഴ മാത്രമല്ല വില്ലനെന്നും ചില മോശം പ്രവണതകളുണ്ടെന്നും മന്ത്രി

text_fields
bookmark_border
പയ്യന്നൂർ: പൊതുമരാമത്ത് വകുപ്പി​ൻെറ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാഴ്ചക്കാരായി നിൽക്കുകയല്ല കാവൽക്കാരായി ഇടപെടണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂര്‍ - അമ്പലത്തറ- കാനായി - മണിയറ - മാതമംഗലം റോഡി​ൻെറ പ്രവൃത്തി ഉദ്ഘാടനം ചെയ്യകയായിരുന്നു മന്ത്രി. റോഡുകളുടെ ഗുണമേന്മ ഉറപ്പു വരുത്തണം. പ്രവർത്തനങ്ങൾ സുതാര്യമാകുമ്പോൾ ജനങ്ങൾക്ക് നേരിട്ട് ഇടപെടാൻ സാധിക്കും. റോഡുകളുടെ ശോച്യാവസ്ഥക്ക് മഴ മാത്രമല്ല കാരണം. ഈ മേഖലയിൽ ചില മോശം പ്രവണതകൾ കണ്ടുവരുന്നുണ്ട്. അത് പരിഹരിക്കണം. പ്രശ്നങ്ങൾ നേരിട്ടറിയിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കും. സർവകാല റെക്കോഡോടെ പെയ്ത മഴ പൊതുമരാമത്ത് പ്രവൃത്തികളെ സാരമായി ബാധിച്ചിട്ടുണ്ട്. മഴ കഴിഞ്ഞാലുടൻ പ്രവൃത്തി ആരംഭിക്കും. റോഡ് അറ്റകുറ്റപ്പണിക്കായി 273.41 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രവൃത്തികൾ ഗുണമേന്മ ഉറപ്പുവരുത്തി സമയബന്ധിതമായി പൂർത്തിയാക്കും. പയ്യന്നൂര്‍ - അമ്പലത്തറ- കാനായി - മണിയറ - മാതമംഗലം റോഡി​ൻെറ പ്രവൃത്തി തുടങ്ങി 18 മാസംകൊണ്ട് പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ.വി. ലളിത, എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍. രാമചന്ദ്രന്‍, നഗരസഭ ഉപാധ്യക്ഷൻ പി.വി. കുഞ്ഞപ്പന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. വിശ്വനാഥന്‍, കെ.ആര്‍.എഫ്.ബി.പി.എം.യു എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എം. ബിന്ദു, റോഡ് കമ്മിറ്റി കണ്‍വീനര്‍ പി. ഗംഗാധരന്‍, മുൻ എം.എൽ.എ സി. കൃഷ്ണന്‍, അസി.എക്‌സി എൻജിനീയര്‍ കെ.വി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.വൈ.ആർ റോഡ് പയ്യന്നൂർ-അമ്പലത്തറ - കാനായി മാതമംഗലം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story