Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 12:00 AM GMT Updated On
date_range 7 Dec 2021 12:00 AM GMTതാവക്കരയില്‍ ചരക്കുലോറി മതിലിലിടിച്ചു
text_fieldsരണ്ടുപേർക്ക് പരിക്ക് കണ്ണൂര്‍: താവക്കരയില്‍ റെയിൽവേ അണ്ടര്‍ ബ്രിഡ്ജിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മതിലില്‍ ഇടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർക്കും രക്ഷാപ്രവർത്തനത്തിനിടയിൽ അഗ്നിരക്ഷ ജീവനക്കാരനും പരിക്കേറ്റു. ഡ്രൈവർ ചങ്ങനാശ്ശേരി സ്വദേശി സുരേഷ് (38), ഫയർ ഓഫിസർ ഡ്രൈവർ പ്രിയേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവറുടെ കാൽ ബ്രേക്കിനും ഡാഷ്ബോർഡിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. കണ്ണൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്ത് കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. കട്ടർ ഉപയോഗിച്ച് ലോറിയുടെ കാബിൻ മുറിക്കുന്നതിനിടയിൽ പാളി തെറിച്ചാണ് പ്രിയേഷിന് പരിക്കേറ്റത്. കണ്ണിനുതാഴെ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ പ്രഥമചികിത്സക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം. ഹരിപ്പാടുനിന്നും കണ്ണൂരിൽ ടൈലിറക്കി തിരിച്ചുപോകുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായി അപകടത്തിൽപെട്ടത്. ഡിവൈഡർ മറികടന്ന് എതിർവശത്തെ മതിലിൽ ഇടിച്ചാണ് ലോറി നിന്നത്. ഈ സമയം വാഹനങ്ങളൊന്നുമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ലോറി ജീവനക്കാരൻ ലതീഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, എം. വേണു, സീനിയർ ഫയർ ആൻൻഡ് റസ്ക്യൂ ഓഫിസർ ജി. മനോജ് കുമാർ, എം. ജുബിൻ, എൻ.കെ. അഖിൽ, അബ്ദുൽ ജബ്ബാർ, അമൽ, ടി. ഹേമന്ത്, എൻ. സുഭാഷ് എന്നിവർ നേതൃത്വം നൽകി. photo; sandeep
Next Story