Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറ്റിൽ...

കിണറ്റിൽ മണ്ണെണ്ണയൊഴിച്ചതായി പരാതി

text_fields
bookmark_border
കിണറ്റിൽ മണ്ണെണ്ണയൊഴിച്ചതായി പരാതി
cancel
ഇരിട്ടി: കുടിവെള്ളത്തിന്​ ഉപയോഗിക്കുന്ന കിണറ്റിൽ മണ്ണെണ്ണ കലർത്തിയതായും മോട്ടോറി​ൻെറ വയറും പൈപ്പും മുറിച്ചുമാറ്റിയതായും പരാതി. പുന്നാട് സ്വദേശി ചോലക്കണ്ടി രാമകൃഷ്ണ​ൻെറ വീട്ടിലേക്ക് വെള്ളമെടുക്കുന്ന കിണറ്റിലാണ് മണ്ണെണ്ണയൊഴിച്ചതായി ഇരിട്ടി പൊലീസിൽ പരാതി നൽകിയത്. രാമകൃഷ്ണ​ൻെറ വീടിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽനിന്നും എട്ടു വർഷത്തോളമായി മോട്ടോർ ഉപയോഗിച്ചായിരുന്നു രാമകൃഷ്ണൻ വീട്ടിലേക്കുള്ള കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇവരുടെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന പൈപ്പുകളും മോട്ടോറും നശിപ്പിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:
Next Story