Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 11:58 PM GMT Updated On
date_range 6 Dec 2021 11:58 PM GMTനോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് അഗ്രി ബിസിനസ് മീറ്റ്
text_fieldsകണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും നാച്വറൽ മലബാർ ഫ്രൂട്ട്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ചേർന്ന് സംഘടിപ്പിക്കുന്ന അഗ്രി ബിസിനസ് മീറ്റ് ചൊവ്വാഴ്ച രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷകരെയും കാർഷിക വൃത്തിയെയും പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് സമൂഹത്തിൽ അർഹിക്കുന്ന സ്ഥാനവും അംഗീകാരവും നൽകുക, വിഷരഹിത കൃഷികൾ പ്രോത്സാഹിപ്പിച്ച് മാരക രോഗങ്ങളിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കുക, കൃഷി അനുബന്ധ സംരംഭകരെ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഗ്രി ബിസിനസ് മീറ്റ്. മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, ട്രഷറർ സി. അനിൽകുമാർ, കോർപറേറ്റ് മെംബർ കെ.പി. രവീന്ദ്രൻ, അഗ്രികൾചർ കമ്മിറ്റി കൺവീനർ കെ. നാരായണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story