Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:06 AM GMT Updated On
date_range 6 Dec 2021 12:06 AM GMTആകാശയാത്രയുടെ ഓർമപുതുക്കി സൈക്കിള്‍ റാലി
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിള്‍ റൈഡര്‍മാര്‍ നടത്തിയ യാത്രയുടെ ഓര്‍മ പുതുക്കാൻ കാനന്നൂര്‍ സൈക്ലിങ് ക്ലബ്ബ് വിമാനത്താവളത്തിലേക്ക് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. രാവിലെ കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്തു നിന്നു റൈഡ് ക്യാപ്റ്റന്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ച സംഘം 9.30 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. റാലിയെ കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കിയാല്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയില്‍ നിന്ന് കെ.കെ. ശൈലജ ഏറ്റുവാങ്ങി കിയാല്‍ എൻജിനീയറിങ് എക്‌സി. ഡയറക്ടര്‍ കെ.പി. ജോസിന് കൈമാറി. റാലിയുടെ സമാപനം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുത്തത്. ക്ലബ് പ്രസിഡൻറ് ഷാഹിന്‍ പള്ളിക്കണ്ടി അധ്യക്ഷനായി. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മിനി, വൈസ് പ്രസിഡൻറ് അനില്‍ കുമാര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, അജയകുമാര്‍, എ. ജോഗേഷ്, പി. ഹരി, എം. ലക്ഷ്മി കാന്തന്‍, പി. ദിനൂപ്, നൗഷാദ് കാസിം, എം.കെ. സമീര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂരിൻെറ വികസനക്കുതിപ്പിൻെറ പതാക വാഹകരാകുന്നതിനൊപ്പം, ലഹരിമുക്ത ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണു റാലി സംഘടിപ്പിച്ചത്. (ഫോട്ടോ- റാലിക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം)
Next Story